SignIn
Kerala Kaumudi Online
Tuesday, 19 May 2026 9.24 AM IST

മണ്ണെണ്ണ വില വർദ്ധന പിൻവലിക്കണം

ആലപ്പുഴ : മണ്ണെണ്ണ വില വൻതോതിൽ വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടിയിൽ മത്സ്യ തൊഴിലാളി ഫെഡറേഷൻ ( എ.ഐ.ടി.യു.സി ) സംസ്ഥാന കമ്മറ്റി പ്രതിഷേധിച്ചു.103 രൂപയിൽ നിന്നും 155 രൂപയായുള്ള വർദ്ധനവ് മത്സ്യ തൊഴിലാളികൾക്ക് താങ്ങുവാൻ കഴിയില്ലെന്ന് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ടി.ജെ.ആഞ്ചലോസും ജനറൽ സെക്രട്ടറി ടി.രഘുവരനും പറഞ്ഞു. ഒരു മാസത്തേക്ക് നൽകുന്ന സബ്സിഡി മണ്ണെണ്ണ രണ്ട് ദിവസത്തേക്കുള്ള മത്സ്യ ബന്ധനത്തിന് പോലും തികയാത്ത സ്ഥിതിയാണുള്ളത്. രൂക്ഷമായ വരൾച്ച മത്സ്യ മേഖലയിൽ സൃഷ്ടിച്ച പ്രതിസന്ധി കണക്കിലെടുത്ത് തൊഴിലാളികൾക്ക് തൊഴിൽ നഷ്ട വേതനം നൽകണമെന്നും അവർ ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL