SignIn
Kerala Kaumudi Online
Sunday, 26 July 2026 10.50 AM IST

എം.എസ്.സ്വാമിനാഥൻ നെല്ല് ഗവേഷണ കേന്ദ്രത്തിന് ദേശീയ അംഗീകാരം

കുട്ടനാട് അഖിലേന്ത്യാ ഏകോപിത നെല്ല് ഗവേഷണ പദ്ധതിയിൽ ദേശിയ തലത്തിൽ 2025 ലെ ഏറ്റവും മികച്ച ഗവേഷണകേന്ദ്രമായി മങ്കൊമ്പിലെ എം.എസ് സ്വാമിനാഥൻ നെല്ല് ഗവേഷണ കേന്ദ്രം തിരഞ്ഞെടുക്കപ്പെട്ടു. ഗവേഷണകേന്ദ്രത്തിലെ അഗ്രോണമി, സോയിൽ സയൻസ് എന്നീ വിഭാഗങ്ങൾക്കും ഏറ്റവും മികച്ച ഗവേഷണത്തിനുള്ള അംഗീകാരം ലഭിച്ചു.17 മുതൽ 20വരെ ഒറീസയിലെ കട്ടക്കിലെ ദേശിയ നെല്ലു ഗവേഷണ കേന്ദ്രത്തിൽ നടന്ന വാർഷിക അവലോകന യോഗത്തിലാണ് നേട്ടം കൈവരിച്ചത്. നെൽകൃഷിയിലെ വിവിധ പരീക്ഷണങ്ങൾക്കൊപ്പം പുതിയ നെൽവിത്തിനങ്ങൾ വികസിപ്പിക്കുന്നതിലും കർഷകരുടെ സാങ്കേതികപ്രശ്നങ്ങൾക്ക് ശാസ്ത്രീയ പരിഹാരങ്ങൾ നല്കുന്നതിലുംസ്വാമിനാഥൻ നെല്ല് ഗവേഷണ കേന്ദ്രം അതീവശ്രദ്ധയാണ് ചെലുത്തി വരുന്നത്.

സ്ഥാപന മേധാവിയായ ഡോ.എം.സുരേന്ദ്രൻ, ശാസ്ത്രജ്ഞരായ ഡോ നിമ്മി ജോസ്, ഡോ.ബിജു ജോസഫ്, ഡോ. ജ്യോതി, ഡോ. പി. എസ് ബിന്ദു, ഡോ. റീനി മേരി, സാറ ജേക്കബ്, പി. ഗായത്രി, സക്കറിയ എന്നിവരടങ്ങുന്ന സംഘം കുട്ടനാട്ടിൽ നെൽകൃഷിയിൽ നൂതന സാങ്കേതിക വിദ്യകൾ ഉരുത്തിരിച്ചെടുക്കുന്നതിൽ പങ്കാളികളാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL