
മുഹമ്മ: കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്തിലെ കരപ്പാടങ്ങളിൽ നെൽകൃഷിക്ക് തുടക്കമായി. മന്ത്രി പി. പ്രസാദ് വിത ഉദ്ഘാടനം ചെയ്തു.ഉത്തരപ്പള്ളി പുഷ്പജന്റെ കൃഷിയിടത്തിലാണ് വിത്ത് വിതച്ചത്. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എം.സന്തോഷ്കുമാർ അദ്ധ്യക്ഷതവഹിച്ചു. ജില്ലാപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ എസ്.രാധാകൃഷ്ണൻ, പഞ്ചായത്ത്
വൈസ് പ്രസിഡന്റ് ലജിതാ തിലകൻ, സ്ഥിരം സമിതി അദ്ധ്യക്ഷരായ ആർ. അശ്വിൻ, ജി.മുരളി, അംഗങ്ങളായ പി.മുരളി, വി.സോയ, എം.കെ.സജി, ഒ.എ. രജനി, സജിതാബൈജു, പി.ടി.ശശിധരൻ,എം.ഡി. മുരളി,പി.എസ്.ശ്രീലത കൃഷി ഓഫീസർ റോസ്മി ജോർജ്,അസി.ഓഫീസർ എസ്.ഡി.അനില, ജി. ഉദയപ്പൻ, എം.ഡി.സുധാകരൻ,സി.പുഷ്പജൻ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |