SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.35 AM IST

മോട്ടോർ വാഹന അദാലത്ത് 27ന്

ada

ആലപ്പുഴ: മോട്ടോർ വാഹന നിയമലംഘനങ്ങൾ തീർപ്പാക്കാൻ ചെങ്ങന്നൂർ സബ് ആർ.ടി ഓഫീസിൽ 27 മുതൽ 30 വരെ (രാവിലെ 10 മുതൽ വൈകിട്ട് 5 വരെ) ഇ-ചലാൻ അദാലത്ത് നടത്തുന്നു. 2024 ഡിസംബർ 31വരെയുള്ള നിയമലംഘനങ്ങൾക്ക് 50 ശതമാനം ഇളവ് അനുവദിക്കും. കോടതിയിൽ സമർപ്പിക്കപ്പെട്ട കേസുകളും അദാലത്തിൽ തീർപ്പാക്കാവുന്നതാണ്. അദാലത്തിന് വരുന്നവർ വാഹന നമ്പർ മാത്രം കരുതിയാൽ മതി. വാഹന രേഖകൾ ഹാജരാക്കേണ്ട ആവശ്യമില്ല. എല്ലാ വാഹന ഉടമകളും ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് ജോയിന്റ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL