
മാവേലിക്കര: പുസ്‌തക ദിന സന്ദേശം രേഖപ്പെടുത്തിയ പ്ലക്കാർഡുകളും പുസ്തകങ്ങളും കൈകളിലേന്തി പുസ്‌തക ദിനത്തിൽ ഓണാട്ടുകര സാഹിതി സംഘടിപ്പിച്ച പുസ്‌തകദിന സന്ദേശ പദയാത്ര വേറിട്ടതായി.സമാപന സമ്മേളനം കവയിത്രി ആർദ്ര മാനസി ഉദ്ഘാടനം ചെയ്തു.ഓണാട്ടുകര സാഹിതി പ്രസിഡന്റ് ഡോ.മധു ഇറവങ്കര അധ്യക്ഷനായി.അഡ്വ.സുരേഷ് കുമാർ കുറത്തിക്കാട് പ്രഭാഷണംനടത്തി.സെക്രട്ടറി ജോർജ് തഴക്കര, ട്രഷറർ ശശികുമാർ മാവേലിക്കര,ജോ.സെക്രട്ടറി ബിനു തങ്കച്ചൻ, കോർഡിനേറ്റർ പി.എം.രാമചന്ദ്രൻ ഇടപ്പോൺ തുടങ്ങിയവർ സംസാരിച്ചു. സാം പൈനുംമൂടിന്റെ പുസ്തകത്തിന്റെ കവർ ആർദ്ര മാനസി പ്രകാശനം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |