
അമ്പലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം നാടകശാലയിൽ വൈശാഖ യജ്ഞോത്സവത്തിന് തുടക്കമായി. ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എൻ.അജിത്കുമാർ ഭദ്രദീപം കൊളുത്തി. മേയ് 7വരെ അഖണ്ഡനാമ ജപയജ്ഞം,പിഴിഞ്ഞുപായസംവിതരണം,നഗരപ്രദക്ഷിണ നാമജപ ഘോഷയാത്രയും, 8 മുതൽ 14 വരെ ഭാഷാ ഭാഗവത സപ്താഹയജ്ഞം,15,16 തീയതികളിൽ രാമായണ യജ്ഞം, 17 മുതൽ 23 വരെ നാരായണീയം പാരായണം, ജയദേവ ചരിതംപാരായണം,24ന് ലക്ഷാർച്ചന,പുഷ്പാഭിഷേകം എന്നിവ നടക്കും. ഭഗവാന് അഷ്ടാഭിഷേകം,പഞ്ചാമൃതാഭിഷേകം, മഹാദേവന് അഷ്ടാഭിഷേകം,ഭഗവതിക്ക് ഉടയാട സമർപ്പണം,അഷ്ടദ്രവ്യ മഹാഗണപതി ഹോമം,ലക്ഷ്മി നാരായണപൂജ എന്നിവയാണ് മറ്റ് പ്രധാന ചടങ്ങുകൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |