SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.56 AM IST

ഇടതുകോട്ടകളിൽ സുധാകര തരംഗം

ആലപ്പുഴ: അമ്പലപ്പുഴ മണ്ഡലത്തിൽ വിരലിലെണ്ണാവുന്ന ബൂത്തുകളിലൊഴികെ ബഹുഭൂരിപക്ഷം ബൂത്തുകളിലും മുന്നിലെത്തി യു.ഡി.എഫ് പിന്തുണയോടെ മത്സരിച്ച ജനകീയ സ്വതന്ത്രൻ ജി.സുധാകരൻ. എതിർ സ്ഥാനാർത്ഥി എൽണഡി.എഫിലെ എച്ച്.സലാമിന് മേൽക്കൈ ലഭിച്ച ബൂത്തുകളിലാവട്ടെ അമ്പതിൽ താഴെ മാത്രം വോട്ടുകളുടെ വ്യത്യാസമാണ് ലഭിച്ചത്.

ആലപ്പുഴ നഗരസഭയിലെ 72 ബൂത്തുകളിൽ 5, 26, 41,50 എന്നീ നാലു ബൂത്തുകളിൽ മാത്രമാണ് സലാമിന് ലീഡ് നേടാനായത്. ബാക്കി എല്ലാ ബൂത്തുകളിലും ജി.സുധാകരൻ ലീഡ് നേടി. നഗരസഭയിലെ വാർഡുകളിലെ ബൂത്തുകളിൽ നിന്നും എണ്ണായിരത്തിലധികം വോട്ടിന്റെ ലീഡ് നേടി ആദ്യം തന്നെ ജി.സുധാകരൻ വിജയം ഉറപ്പിച്ചിരുന്നു. എൽ.ഡി.എഫ് ഭരിക്കുന്ന, ജി.സുധാകരന്റെ വീടും, വി.എസ്.അച്യുതാന്ദന്റെ വീടും സ്ഥിതി ചെയ്യുന്ന പുന്നപ്ര വടക്കിൽ പോലും പാർട്ടി വോട്ടുകൾ സുധാകരന് അനുകൂലമായെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. സി.പി.എം പൊതുവേ മേൽക്കൈ നിലനിർത്താറുള്ള ആലപ്പുഴ നഗരത്തിലെ കുതിരപ്പന്തി, കളർകോട് പ്രദേശങ്ങൾ, മുസ്ലീം വോട്ടുകൾ കൂടുതലുള്ള പടിഞ്ഞാറൻ വാർഡുകൾ, സി.പി.എം സ്ഥിരം മേൽക്കൈ നേടാറുള്ള കഞ്ഞിപ്പാടം, കട്ടക്കുഴി, അമ്പലപ്പുഴ തെക്ക്, വടക്ക്, പുറക്കാട് പഞ്ചായത്തിലെ വളപ്പിൽ പ്രദേശം എന്നിവിടങ്ങളിൽ സി.പി.എമ്മിനെ ഞെട്ടിച്ചാണ് സുധാകരതരംഗം ആഞ്ഞടിച്ചത്.

ജി.സുധാകരന്റെ ഭൂരിപക്ഷം

ആലപ്പുഴ നഗരസഭ....... 8622

പുന്നപ്ര വടക്ക് ...............4509

പുന്നപ്ര തെക്ക് .............4674

അമ്പലപ്പുഴ വടക്ക് ........3714

അമ്പലപ്പുഴ തെക്ക്.......2780

പുറക്കാട്...................... 3360

പോസ്റ്റൽ വോട്ടുകൾ....456

വോട്ടുനില

 ആലപ്പുഴ നഗരസഭ

അരുൺ അനിരുദ്ധൻ - 5149

എച്ച്.സലാം - 17959

ജി.സുധാകരൻ - 26581

പുന്നപ്ര വടക്ക്

അരുൺ അനിരുദ്ധൻ - 3190

എച്ച്.സലാം - 5918

ജി.സുധാകരൻ - 9627

 പുന്നപ്ര തെക്ക്

അരുൺ അനിരുദ്ധൻ - 1855

എച്ച്.സലാം - 5671

ജി.സുധാകരൻ - 10345

 അമ്പലപ്പുഴ വടക്ക്

അരുൺ അനിരുദ്ധൻ - 1623

എച്ച്.സലാം - 7198

ജി.സുധാകരൻ - 10912

 അമ്പലപ്പുഴ തെക്ക്

അരുൺ അനിരുദ്ധൻ - 2242

എച്ച്.സലാം - 4593

ജി.സുധാകരൻ - 7373

പുറക്കാട്

അരുൺ അനിരുദ്ധൻ - 2820

എച്ച്.സലാം - 5656

ജി.സുധാകരൻ - 9016

 പോസ്റ്റൽ വോട്ടുകൾ

അരുൺ അനിരുദ്ധൻ - 285

എച്ച്.സലാം - 874

ജി.സുധാകരൻ - 1330

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL