ആലപ്പുഴ: സംസ്ഥാന ജീവനക്കാർക്കും സർവീസ് പെൻഷൻകാർക്കുമായി നടപ്പിലാക്കിവരുന്ന മെഡിസെപ്പ് പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ ഉണ്ടായിട്ടുള്ള ഗുരുതരമായ പിഴവുകൾക്ക് അടിയന്തര പരിഹാരം കാണണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കോഴിക്കോട് നടക്കുന്ന സംസ്ഥാന സമ്മേളനത്തിന്റെ സമാപന ദിനമായ 21ന് നടക്കുന്ന പ്രകടനത്തിൽ ജില്ലയിൽ നിന്ന് 500 പേരെ പങ്കെടുപ്പിക്കാനും യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് എം. പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജില്ലാ നേതാക്കളായ എൻ. സദാശിവൻ നായർ, മേഴ്സിക്കുട്ടി ജോർജ്, കെ. സോമനാഥപിള്ള, എം. മുഹമ്മദ് യൂനസ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |