SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.21 AM IST

എ.മുഹമ്മദ് സുഹൈലിനെതിരെ നിയമനടപടിക്കൊരുങ്ങി കോളേജ്

കായംകുളം: കായംകുളം എം.എസ്.എം കോളേജിനെയും നാല് അദ്ധ്യാപകരെയും അപകീർത്തിപ്പെടുത്തുകയും വധഭീഷണി സന്ദേശം ആയയ്ക്കുകയും ചെയ്ത കെ.എസ്.യു നേതാവും മുൻ വിദ്യാർത്ഥിയുമായ എ. മുഹമ്മദ് സുഹൈലിനെതിരെ നിയമനടപടി സ്വീകരിക്കാൻ കോളേജ് അധികൃതർ തീരുമാനിച്ചു.

2021- 2024 കാലയളവിൽ എം.എസ്.എം കോളേജിൽ ബി.എ എക്കണോമിക്സ് കോഴ്‌സ് ജയിക്കാതെ പൂർത്തിയാക്കിയ ആളാണ് മുഹമ്മദ് സുഹൈൽ. ഈ കാലയളവിൽ നിരന്തരം അച്ചടക്ക ലംഘനം നടത്തിയതിനെ തുടർന്ന് നിരവധി പരാതികൾ കോളേജ് അധികൃതർ കായംകുളം പൊലീസിൽ നൽകിയിട്ടുണ്ട്. അതിനാൽ 2025ൽ ബി.എ ഹിസ്റ്ററിക്ക് ഈ വിദ്യാർത്ഥിക്ക് സ്പോർട്ട്സ് ക്വാട്ടയിൽ അലോട്ട്മെന്റ് ലഭിച്ചപ്പോൾ,​ കോളേജിന് അഡ്മിഷൻ സംബന്ധിച്ച തീരുമാനമെടുക്കാം എന്ന സർവകലാശാലയിൽ നിന്ന് ലഭിച്ച
ഉപദേശത്തിന്റെ അടിസ്ഥാനത്തിൽ കോളേജ് കൗൺസിൽ ഏകകണ്ഠമായി അഡ്മിഷൻ നൽകേണ്ടതില്ലെന്ന് തീരുമാനിച്ചു. ഇതിനെതിരെ വിദ്യാർത്ഥി ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോളേജിന് അനുകൂലമായിരുന്നു വിധിയെന്നും അധികൃതർ പറഞ്ഞു.

അപകടകരമായ രീതിയിൻ ക്യാമ്പസിൽ വാഹനം ഓടിക്കുക,​ അക്രമം നടത്തുക, കോളേജ് അധികൃതരെ അസഭ്യം പറയുക തുടങ്ങിയ നിരവധി പരാതികൾ കായംകുളം പൊലീസിൽ നൽകിയിട്ടുണ്ടന്നും കോളേജ് അധികൃതർ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL