SignIn
Kerala Kaumudi Online
Tuesday, 19 May 2026 9.02 AM IST

കാർ ഇടിച്ച് റെയിൽവേ ഗേറ്റ് തകരാറിൽ

ambala

അമ്പലപ്പുഴ: കാർ ഇടിച്ചതിനെ തുടർന്ന് റെയിൽവേ ഗേറ്റ് തകരാറായി. തീരദേശ റെയിൽപ്പാതയിൽ ഇന്നലെ വൈകിട്ട് 7.20 ഓടെ കപ്പക്കട പനച്ചുവട് റെയിൽവേ ഗേറ്റിലായിരുന്നു അപകടം. തിരുവനന്തപുരം - ഷാലിമാർ എക്സ്പ്രസ് കടന്ന് പോകാൻ അടച്ചിട്ട റെയിൽവേ ഗേറ്റിൽ തീരദേശ റോഡിലൂടെ വന്ന കാർ നിയന്ത്രണംതെറ്റി ഇടിക്കുകയായിരുന്നു. ഗേറ്റിന്റെ കമ്പികൾ വളഞ്ഞതിനെ തുടർന്ന് പിന്നീട് ഗേറ്റ് തുറക്കാനായില്ല. തുടർന്ന് ഗേറ്റിന്റെ ഇരുഭാഗത്തും നിരവധി വാഹനങ്ങൾ കുടുങ്ങി. പിന്നീട് വാഹനങ്ങൾ മറ്റുവഴികളിലൂടെ തിരിച്ചുവിട്ടു. ഇന്ന് റെയിൽവെ എഞ്ചിനീയറിംഗ് വിഭാഗം എത്തി അറ്റകുറ്റപ്പണി നടത്തിയാൽ മാത്രമേ ഇതുവഴി വാഹന ഗതാഗതം സാധ്യമാകുകയുളളൂ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL