SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.56 AM IST

പീലിംഗ് തൊഴിലാളികളുടെ മാർച്ചും ധർണ്ണയും

ambala

അമ്പലപ്പുഴ: പീലിംഗ് തൊഴിലാളികളുടെ കൂലി മൂന്നു വർഷമായി വർദ്ധിപ്പിക്കാത്തതിൽ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളികൾ അമ്പലപ്പുഴ അസി.ലേബർ ഓഫീസിലേക്ക് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. എ. ഐ. യു. റ്റി. യു .സി സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.സീതിലാൽ ഉദ്ഘാടനം ചെയ്തു. കെ.എം. എസ് .റ്റി .യു ജില്ലാ വൈസ് പ്രസിഡന്റ് കെ .ജെ. ഷീല പ്രമേയം അവതരിപ്പിച്ചു. ആർ .അർജ്ജുനൻ അദ്ധ്യക്ഷത വഹിച്ചു. എ.ഐ.യു.റ്റി.യു.സി ജില്ലാ പ്രസിഡന്റ് കെ.ആർ.ശശി, എസ്. അനിൽ പ്രസാദ് ,കെ.പി.സുബൈദ, കെ.ജെ.ഷീല, ജോൺസൺ മാത്യു, രജി തൃക്കുന്നപ്പുഴ തുടങ്ങിയവർ പ്രസംഗിച്ചു. ചന്ദ്രലേഖ കരൂർ ,അമിത ടി, ആർ. രാജിമോൾ തത്ത, ഗോപിനാഥ് ,കെ. മീര തുടങ്ങിയവർ മാർച്ചിന് നേതൃത്വംനല്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL