SignIn
Kerala Kaumudi Online
Thursday, 21 May 2026 2.35 AM IST

മഞ്ചാടിക്കൂട്ടം അവധിക്കാല ക്യാമ്പ് സമാപിച്ചു

s

മുഹമ്മ: കഞ്ഞിക്കുഴി വനസ്വർഗ്ഗം യുവരശ്മി വായനശാല ഒരുക്കിയ മഞ്ചാടിക്കൂട്ടം വേനലവധി ക്യാമ്പ് സമാപിച്ചു. സമാപന സമ്മേളനത്തിൽ ക്ലബ്ബ് പ്രസിഡന്റ് സനൽ സാകേതം അദ്ധ്യക്ഷനായി. എസ്. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു, ക്യാമ്പിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും ഡോ. പ്രമീഷ കെ.പ്രകാശൻ കാരുണ്യ ഹോസ്പിറ്റൽ,പഠനോപകരണങ്ങൾ വിതരണം ചെയ്തു. സെക്രട്ടറി വി.പി.പ്രജിത് സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ പി. ടി. ശശിധരൻ, പി. ബാനർജി ,ആർ. രാഹുൽ, ആതിര ശരൺ ലാൽ, സുമ ബാലചന്ദ്രൻ, ചിന്നു അനീഷ് തുടങ്ങിയവർ സംസാരിച്ചു. അനീസ്യ സുനിൽ നന്ദി പറഞ്ഞു. തുടർന്ന് നാടൻ പാട്ടും കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL