ആലപ്പുഴ: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ഭാഗമായ എംപ്ലോയബിലിറ്റി സെന്ററിന്റെ രജിസ്‌ട്രേഷൻ ക്യാമ്പ് ഇന്ന് രാവിലെ 10ന് ചേർത്തല ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നടത്തും. പ്ലസ് ടു മിനിമം യോഗ്യതയുള്ള 40വയസ്സിൽ താഴെ പ്രായമുള്ള ഐ.ടി.ഐ, ഡിപ്ലോമ, ബിരുദം, പാരാമെഡിക്കൽ, മറ്റ് പ്രൊഫഷണൽ യോഗ്യതകളുള്ള ചേർത്തല താലൂക്കിലെയും സമീപപ്രദേശങ്ങളിലെയും ഉദ്യോഗാർഥികൾക്കാണ് അവസരം. ബയോഡാറ്റ, രജിസ്‌ട്രേഷൻ ഫീസായ 300 രൂപ, ആധാർ കാർഡിന്റെ പകർപ്പ്, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവയുമായി രാവിലെ 10-ന് ചേർത്തല ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ എത്തിച്ചേരണം.
വിശദവിവരങ്ങൾക്ക്: 0477-2230624, 8304057735.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |