
മുഹമ്മ: മാരാരിക്കുളം വടക്ക് പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ ആഭിമുഖ്യത്തിൽ ബാലസഭാ ക്യാമ്പയിന് തുടക്കമായി.പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടക്കുന്ന ക്യാമ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രമ്യ സി.എച്ച് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ജലജാരാജു അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ വി. കെ. കലേഷ് മുഖ്യ സന്ദേശം നൽകി. പഞ്ചായത്തംഗങ്ങളായ ഇ.ആർ.പൊന്നപ്പൻ, കവിത രാംദാസ്, സി.ഡി.എസ് ചെയർപേഴ്സൺ ജസ്സിജോസി,വൈസ് ചെയർപേഴ്സൺ ജയശ്രീ ,ബാലസഭ റിസോഴ്‌സ് പേഴ്‌സൺമാരായ ഗിരിജ,ലെനി സുഭാഷ് എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
