
ഹരിപ്പാട്: ഇന്ധനവില വർദ്ധന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഭാരതീയ ദളിത് കോൺഗ്രസ്സ് ഹരിപ്പാട്, കാർത്തിപ്പള്ളി ബ്ലോക്ക് കമ്മിറ്റികൾ സംയുക്തമായി ഹരിപ്പാട് ബി.എസ്.എൻ.എൽ ഓഫീസ് പടിക്കൽ ധർണ്ണ നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി രവിപുരത്ത് രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി മുഞ്ഞിനാട്ടു രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബി.ഡി.സി സംസ്ഥാന കമ്മിറ്റി അംഗം എം.ദിവാകരൻ, ഡി.സി.സി ജനറൽ സെക്രട്ടറി വി.ഷുക്കൂർ,ബി.ഡി.സി ബ്ലോക്ക് പ്രസിഡന്റ് സി.പ്രസന്ന, ജില്ലാസെകട്ടറിമാരായ പി.സദാനന്ദൻ, വി.വാസുദേവൻ,ആർ.ബാലൻ,രാജീവ് ശിവരാമൻ, വി.കെ ഗംഗാധരൻ, മുൻസിപ്പൽ കൗൺസിലർ രഞ്ജിത്ത്,ശ്രീദേവി,മധു,ർശിവരാമൻ,അയ്യപ്പൻ കിഴകെവീട്,മോഹനൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |