
രാമങ്കരി: കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ എൽ. പി, യു.പി, ഹൈസ്ക്കൂൾ അദ്ധ്യാപകർക്കുള്ള ദ്വിദിന അവധിക്കാല പരിശീലനത്തിന് കിടങ്ങറ ഗവ. ഹയർസെക്കൻഡറി സ്ക്കൂളിൽ തുടക്കമായി. വെളിയനാട് എ.ഇ.ഒ സോണി പീറ്റർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ട്രെയിനർ ഷിഹാബ് നൈന പരിശീലനങ്ങൾക്ക് നേതതൃത്വം നല്കി. ബിവിൻ ബാബു, സിജോ എബ്രഹാം, സുജിന, അനിറ്റ് എന്നിവർ സംസാരിച്ചു. നവീന അദ്ധ്യാപന രീതികൾ, ഐ. സി. ടി പഠനം എന്നിവയെ അടിസ്ഥാനമാക്കി നടന്ന ക്ലാസുകൾ അദ്ധ്യാപകർക്ക് നവീന അനുഭവമായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
