മാന്നാർ: കടപ്ര ഗ്രാമപഞ്ചായത്ത് 2026-27 വാർഷിക പദ്ധതിയിൽ കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്ററുടെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വുമൺ സ്റ്റഡീസ്/സൈക്കോളജി/സോഷ്യൽ വർക്ക് /സോഷ്യോളജി എന്നീ വിഷയങ്ങളിൽ എതെങ്കിലും ഒരു ബിരുദാനന്തര ബിരുദവും കൗൺസിലിംഗ് നൽകുന്നതിനുള്ള മുൻപരിചയവുമാണ് യോഗ്യത. കടപ്ര ഗ്രാമപഞ്ചായത്തിൽ സ്ഥിരതാമസക്കാർക്ക് മുൻഗണന. ജൂൺ 2 ന് മുമ്പായി അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിനങ്ങളിൽ ഗ്രാമപഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടുവാൻ കടപ്ര ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
