
മുഹമ്മ: അങ്കണവാടിയിൽ പ്രവേശനം നേടിയ കുട്ടികളുടെ വീട്ടിലെത്തി ക്ഷണിച്ച് ജനപ്രതിനിധികളും അദ്ധ്യാപികമാരും.
കഞ്ഞിക്കുഴി പഞ്ചായത്തിലെ മുപ്പത് അങ്കണവാടികളിലാണ് പുതുതായി പ്രവേശനം നേടിയ കുഞ്ഞുങ്ങളുടെ വീട്ടിലെത്തി വൈവിദ്ധ്യമാർന്ന സമ്മാനങ്ങൾ നൽകിയത്.
പഞ്ചായത്തുതല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിസന്റ് അഡ്വ.എം. സന്തോഷ് കുമാർ പതിനഞ്ചാം വാർഡിൽ നിർവഹിച്ചു.
വൈസ് പ്രസിഡന്റ് ലജിതാ തിലകൻ പതിനേഴാം വാർഡിലെ മുപ്പത്തിയൊൻപതാം നമ്പർ അങ്കണവാടിയിലെത്തുന്ന കുട്ടികൾക്ക് സമ്മാന ചെപ്പ് നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
