SignIn
Kerala Kaumudi Online
Friday, 29 May 2026 11.24 PM IST

ആർത്തവ ദിനങ്ങളിലെ അവധിയിൽ ആശ്വാസം

joanna

ആലപ്പുഴ: പുതിയ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിൽ തന്നെ തങ്ങൾക്ക് പരിഗണന ലഭിച്ചതിന്റെ ആശ്വാസത്തിലാണ് സ്കൂൾ വിദ്യാർത്ഥിനികൾ. യാതൊരു പ്രതീക്ഷയുമില്ലാതിരിക്കൊണ് പ്രതിമാസം മൂന്ന് ദിവസങ്ങൾ ആർത്തവ അവധിയായി ലഭിക്കുമെന്ന പ്രഖ്യാപനം ഉണ്ടായത്. ക്ലാസുകൾ നഷ്ടമാകുമോ എന്ന ആശങ്കയെക്കാളുപരി ആ ദിവസങ്ങളിലെ വേദനയിൽ നിന്നും ബുദ്ധിമുട്ടുകളിൽ നിന്നും വലിയൊരു പരിധി വരെ രക്ഷപെടാൻ വീട്ടിലെ വിശ്രമം സഹായിക്കുമെന്ന ആശ്വാസമാണ് കുട്ടികളിലേറെയും പങ്കുവയ്ക്കുന്നത്. ക്ലാസ് നഷ്ടം നികത്തപ്പെടുമോ എന്ന് ആശങ്കപ്പെടുന്നവരുമുണ്ട്. അതേസമയം അവധിപ്രഖ്യാപനം കുട്ടികൾ ദുരുപയോഗം ചെയ്യാതിരിക്കാൻ സ്കൂളുകൾ കൂടുതൽ ജാഗ്രത പുലർത്തേണ്ടിവരും. ഹൈസ്കൂൾ വിദ്യാർത്ഥിനികൾ അഭിപ്രായം പങ്കുവയ്ക്കുന്നു.

നല്ല തീരുമാനമാണ്. നേരുത്തേ തന്നെ ആർത്തവത്തിലേയ്ക്ക് കടക്കുന്ന പുതുതലമുറയിൽപ്പെട്ട ഞങ്ങൾക്ക് ആ ദിവസങ്ങൾ സ്കൂളിൽ ചിലവിടാൻ ബുദ്ധിമുട്ടാവാറുണ്ട്. ഞാൻ പഠിക്കുന്ന സ്‌കൂളിലെ നിയമം അനുസരിച്ച് ഒന്നിൽ കൂടുതൽ ദിവസം മുടങ്ങിയാൽ പ്രിൻസിപ്പലിനെ കാണേണ്ടതായിട്ടുണ്ട്
- ജോഅന്ന, കാർമ്മൽ അക്കാഡമി, ആലപ്പുഴ

സന്തോഷം തോന്നുന്നു. വേദനയുള്ള ദിവസങ്ങളിൽ വീട്ടിൽ വിശ്രമിക്കാമല്ലോ. പല കൂട്ടുകാരും വേദന സഹിച്ച് ക്ലാസ്സിൽ ഇരിക്കാറുണ്ട്. ഇനി അത് വേണ്ട എന്നത് ആശ്വാസമാണ്.
- എ.എസ്.തീർത്ഥ, എൻ.എസ്.എസ് ജി.എച്ച്.എസ് കരുവാറ്റ

പിരീഡ്സ് ദിവസങ്ങളിൽ ചില കുട്ടികൾക്ക് വളരെ ബുദ്ധിമുട്ടാണ്. അങ്ങനെയുള്ളവർക്ക് സ്കൂളിന്റെ അനുമതിയോടെ അവധി ലഭിക്കുന്നത് നല്ല കാര്യമാണ്.

- ജസ്മിത ജയൻ, ഹോളി ട്രിനിറ്റി, കാർത്തികപ്പള്ളി

അവധി എടുത്താൽ ഒരാൾക്ക് വേണ്ടി പിന്നീട് ടീച്ചർമാർ പഠിപ്പിക്കുമോ?. അതാണ് ആശങ്ക. ആവശ്യമുള്ള കുട്ടികൾ അവധിയെടുത്ത് വിശ്രമിക്കട്ടെ.

- ദേവനന്ദ, എസ്.എസ്.എസ് എച്ച്.എസ്.എസ്, കരുവാറ്റ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL