
ആലപ്പുഴ: പൊതുസ്ഥലങ്ങളിലെ മാലിന്യ ശേഖരണത്തിന്റെ ഭാഗമായി പൊതുവിടങ്ങളിൽ നഗരസഭ ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ചു. 25 സ്ഥലങ്ങളിലാണ് പുതിയതായി ബോട്ടിൽ ബൂത്തുകൾ സ്ഥാപിക്കുന്നത്. നഗരത്തിലെ എല്ലാ സ്കൂളുകളിലും ജൈവ-അജൈവ മാലിന്യങ്ങൾ വേർതിരിച്ച് ശേഖരിക്കുന്നതിന് ട്വിൻ ബിന്നുകളും സ്ഥാപിച്ചു.
ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ മോളി ജേക്കബ് നിർവഹിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.എം നൗഫൽ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രശ്മി സനൽ, കൗൺസിലർമാരായ ടി ജി രാധാകൃഷ്ണൻ, ദീപ്തി ഉണ്ണികൃഷ്ണൻ, രജിത ലാൽ, പ്രേമ ആർ, മാലിന്യമുക്തം നവകേരളം നോഡൽ ഓഫീസർ സി.ജയകുമാർ, ഹെൽത്ത് ഇൻസ്പെക്ടർ പ്രവീൺ.ജി തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |