
ആലപ്പുഴ: പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലവർദ്ധനവിൽ പ്രതിഷേധിച്ചും ഓട്ടോയുടെ മിനിമം ചാർജ് വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടും ആലപ്പി ഡിസ്ട്രിക്ട് ഓട്ടോറിക്ഷ വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ ബി.എസ്.എൻ.എൽ ഓഫീസിനു മുന്നിലേക്ക് മാർച്ചും ധർണയും നടത്തി. മാർച്ച് എ.ഐ.ടി.യു.സി ജില്ല പ്രസിഡന്റ് അഡ്വ.വി.മോഹൻദാസ് ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് ഡി.പി. മധു അദ്ധ്യക്ഷത വഹിച്ചു. ബി.നസീർ, ആർ.അനിൽകുമാർ, കെ.എൽ. ബെന്നി, എ.ബി.അനിൽകുമാർ,ബീന സിസിലി സൈമൺ, എച്ച്. റഷീദ്, ഇ.ഇസഹാക്ക് എന്നിവർ പ്രസംഗിച്ചു. ഷിബു വർഗീസ്സ്,ചാക്കോ,അജിമൈക്കിൾ, എസ്.അഫ്സൽ, ജെ ഷെരീഫ്, സുരാജ്,പ്രസന്നൻ എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |