
തുറവൂർ: തുറവൂർ തെക്ക് 2727 സഹകരണ ബാങ്കിൽ നിന്ന് വിരമിക്കുന്ന ടി.വി സാബുവിന് ബാങ്കിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. ബാങ്ക് പ്രസിഡന്റ് കനകരത്നം അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സെക്രട്ടറി ടി.പി. അനി മുഖ്യപ്രഭാഷണം നടത്തി. ഭരണസമിതി അംഗങ്ങളായ ടൈറ്റസ് കുന്നേൽ, മധുസൂദനക്കുറുപ്പ്, ചന്ദ്രബോസ്, ആർ. ഈശ്വരി, സന്തോഷ്, തുഷാര, ഹെൽഡ് ജോസഫ്, ഷാജി വാലിച്ചിറ, സജിത എന്നിവർസംസാരിച്ചു. വിവിധ സംഘടനകളുടെയും സഹപ്രവർത്തകരുടെയും നേതൃത്വത്തിൽ അദ്ദേഹത്തെ ഉപഹാരം നൽകി ആദരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |