
അമ്പലപ്പുഴ: പുന്നപ്ര മാർ ഗ്രിഗോറിയോസ് ഇടവകയിൽ കരിയർ ഗൈഡൻസ് സെമിനാർ മാർ ഗ്രിഗോരിയോസ് കോളേജ് വൈസ് പ്രിൻസിപ്പൽ ഫാ.ടിജോ പതാലിൽ ഉദ്ഘാടനം ചെയ്തു. ഹെൽപ്പ് ഡെസ്കിന്റെ ഉദ്ഘാടനവും നിർവഹിച്ചു. ഇടവക വികാരി ഫാ. ചെറിയാൻ കാരിക്കോമ്പിൽ അദ്ധ്യക്ഷത വഹിച്ചു. ഫാ. മാത്യു മുല്ലശ്ശേരി, സാബു തോമസ് ചെറുകാട്, പി. ടി. ജോസഫ് പുത്തൻവീട്ടിൽ, ജോഷി മുട്ടശ്ശേരി, സിസ്റ്റർ ജെസ് മേരി .,ബേബി പാറക്കാടൻ, സോബിൻ മാത്യു,എം. മെറിൻ മേരി എന്നിവർ സംസാരിച്ചു . ഡോ. ഫിലിപ്പ് എബ്രഹാം ചാക്കാത്തറ ക്ലാസുകൾ നയിച്ചു. കെ.ടി.ആന്റണി കണ്ണാട്ടുമഠം, ആശ ജോഷി മുട്ടശ്ശേരി, ജിജി തോമസ് ചിറയിൽ,അമല ജോഷി, റിവിൻ ബൈജു എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |