SignIn
Kerala Kaumudi Online
Wednesday, 03 June 2026 4.14 AM IST

സൈക്കോളജിസ്റ്റ് കരാർ നിയമനം

ആലപ്പുഴ : ജില്ലയിലെ വിവിധ സർക്കാർ, എയ്ഡഡ് കോളേജുകളിലേക്ക് 2026-​27 വർഷം 'ജീവനി' കോളേജ് സൈക്കോളജിസ്റ്റ് തസ്തികയിൽ കരാർ നിയമനം നടത്തും. റെഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം നേടിയവർക്കായി ജൂൺ നാലിന് രാവിലെ 10ന് അമ്പലപ്പുഴ പി. കെ. സി. എം. ഗവ. കോളേജ് പ്രിൻസിപ്പലിന്റെ ചേമ്പറിൽ അഭിമുഖം നടക്കും. ജീവനി പദ്ധതിയിലോ ക്ലിനിക്കൽ/കൗൺസലിംഗ് മേഖലയിലോ ഉള്ള പ്രവൃത്തിപരിചയം, കൗൺസലിംഗ് ഡിപ്ലോമ എന്നിവ അഭിലഷണീയ യോഗ്യതകളാണ്. പ്രതിമാസ വേതനം 20,000 രൂപ. താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിന് ഹാജരാകണം. ഫോൺ :0477​2272767.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL