
അമ്പലപ്പുഴ: സംസ്ഥാന സർക്കാരിന്റെ മഴക്കാല പൂർവ്വ ശുചീകരണ പരിപാടിയായ "തുടക്കം" അമ്പലപ്പുഴ ബ്ളോക്കിൽ ആരംഭിച്ചു. അമ്പലപ്പുഴ നഗരാരോഗ്യ കേന്ദ്രവും പരിസരവും വ്യത്തിയാക്കി മഴക്കാല രോഗങ്ങളെ പ്രതിരോധിക്കുകയാണ് ലക്ഷ്യം. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് മനീഷ് എം പുറക്കാട് ഉദ്ഘാടനം ചെയ്തു..ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി അദ്ധ്യക്ഷ ആര്യ കൃഷ്ണൻ അദ്ധ്യക്ഷയായി . അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കൽ ഓഫീസർ ഡോ.ജി.ആർ.ശ്രീലക്ഷ്മി സ്വാഗതം പറഞ്ഞു. ജനപ്രതിനിധികളായ സിനിയ ഷിഹാബ് , സ്‌നേഹിജ , ആരോഗ്യ പ്രവർത്തകരായ എസ്.ജയേഷ് , എസ്.ഗീത , ആർ.വിനുരാജ് തുടങ്ങിയവർ നേതൃത്വം നൽകി .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |