ചേർത്തല: ചേർത്തല സെന്റ് മൈക്കിൾസ് കോളേജ് അത്‌ലറ്റിക്സ് ടീമിലേയ്ക്ക് പെൺകുട്ടികൾക്കുള്ള സെലക്ഷൻ ട്രയൽ ജൂൺ 8ന് രാവിലെ 7.30മുതൽ കോളേജ് ഗ്രൗണ്ടിൽ നടക്കും. തിരഞ്ഞെടുക്കപ്പെടുന്ന പെൺകുട്ടികൾക്ക് വിദ്യാഭ്യാസം,കായിക പരിശീലനം,താമസം,ഭക്ഷണം,സ്‌പോർട്സ് കിറ്റ് എന്നിവ സൗജന്യമായിരിക്കും. താത്പര്യമുള്ളവർ ജനന സർട്ടിഫിക്കറ്റ്,കായിക മികവ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവയുമായി അന്ന് രാവിലെ എത്തിച്ചേരണം.വിശദവിവരങ്ങൾക്ക് കായിക വിഭാഗം മേധാവിയുമായി ബന്ധപ്പെടുക. ഫോൺ: 9995102095.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |