SignIn
Kerala Kaumudi Online
Wednesday, 03 June 2026 4.13 AM IST

തപാൽവകുപ്പിൽ ഡയറക്ട് ഏജന്റ്, ഫീൽഡ് ഓഫീസർ ഒഴിവുകൾ

ആലപ്പുഴ: ഭാരതീയ തപാൽ വകുപ്പിന്റെ ആലപ്പുഴ ഡിവിഷന് കീഴിൽ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ്, റൂറൽ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് എന്നിവയിലേക്ക് ഡയറക്ട് ഏജന്റുമാരെയും ഫീൽഡ് ഓഫീസർമാരെയും തിരഞ്ഞെടുക്കുന്നു. ചേർത്തല, അമ്പലപ്പുഴ, കുട്ടനാട് താലൂക്കുകളിൽ നിന്നുള്ളവർക്കാണ് അവസരം. ഇതിനായി 15ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12 മണി വരെ ആലപ്പുഴ ഹെഡ് പോസ്റ്റ് ഓഫീസിൽ അഭിമുഖം നടക്കും.

പത്താം ക്ലാസ്/ തത്തുല്യ യോഗ്യതയും 18 വയസ് കഴിഞ്ഞവർക്കും ഡയറക്ട് ഏജന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം. അഭ്യസ്തവിദ്യരും സ്വയംതൊഴിൽ ചെയ്യുന്നവരുമായ ചെറുപ്പക്കാർ, വിദ്യാർത്ഥികൾ, അങ്കണവാടി ജീവനക്കാർ, മഹിളാ മണ്ഡൽ പ്രവർത്തകർ, ഇൻഷുറൻസ് മേഖലയിൽ പ്രവൃത്തിപരിചയമുള്ളവർ, പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർക്ക് മുൻഗണ. കമ്പ്യൂട്ടർ പരിജ്ഞാനം അഭിലഷണീയം.

ഗ്രൂപ്പ് എ/ബി തസ്തികകളിൽ നിന്നടക്കം വിരമിച്ച കേന്ദ്ര/സംസ്ഥാന സർക്കാർ ജീവനക്കാർ, ഗ്രാമീൺ ഡാക് സേവകർ മുതലായ വിഭാഗങ്ങളിൽ നിന്നുള്ളവർ എന്നിവർക്ക് ഫീൽഡ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവർ 5,000 രൂപ മൂല്യമുള്ള എൻ.എസ്.സി അല്ലെങ്കിൽ കെ.വി.പിയോ ഇന്ത്യൻ രാഷ്ട്രപതിയുടെ പേരിൽ പ്ലെഡ്ജ് ചെയ്തു പോസ്റ്റൽ സൂപ്രണ്ട് ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. ഏജൻസി നിർത്തലാക്കുന്ന സമയം ഇവ മടക്കി നൽകും.
അഭിമുഖത്തിന് മുൻ‌കൂട്ടി രജിസ്റ്റർ ചെയ്യാൻ അപേക്ഷകർ ബയോഡാറ്റ dopli4alappuzha@gmail.com എന്ന അഡ്രസ്സിൽ മെയിൽ ആയോ, 8547680324 എന്ന നമ്പറിൽ വാട്സ് ആപ്പ് സന്ദേശമായോ 15ന് മുമ്പ്‌ നൽകണം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL