SignIn
Kerala Kaumudi Online
Friday, 05 June 2026 2.48 AM IST

ജില്ലാവികസന സമിതി യോഗം : ദേശീയപാതയിലെ വെള്ളക്കെട്ടും അപാകതകളും പരിഹരിക്കും

haiway

ആലപ്പുഴ: ദേശീയപാത നിർമ്മാണത്തിലെ അപാകതകളും വെള്ളക്കെട്ടും അടിയന്തരമായി പരിഹരിച്ച് ജനങ്ങൾക്ക് സുരക്ഷിതയാത്ര ഉറപ്പാക്കണമെന്ന് ജില്ലാ വികസന സമിതി യോഗം.ഡെപ്യൂട്ടി സ്പീക്കറും അരൂർ എം.എൽ.എയുമായ അഡ്വ. ഷാനിമോൾ ഉസ്മാൻ, എം.എൽ.എമാരായ പി.പ്രസാദ്, എ.ഡി. തോമസ് എന്നിവരുടെ സാന്നിദ്ധ്യത്തിൽ ചേർന്ന യോഗത്തിലാണ് നിർദ്ദേശം. ജില്ലാ കളക്ടർ ഷാജി വി. നായർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എ.ഡി.എം. ബി. ജ്യോതി, ജില്ലാ പ്ലാനിംഗ് ഓഫീസർ കലാമുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു.

മറ്റുപ്രധാന നിർദ്ദേശങ്ങൾ

# അരൂർ-തുറവൂർ ഉയരപ്പാത നിർമ്മാണവുമായി ബന്ധപ്പെട്ട് ദേശീയപാതയിൽ റോഡും ഓടയും തമ്മിലുള്ള ഉയരവ്യത്യാസം കാരണങ്ങൾ പ്രശ്‌നങ്ങൾ പരിഹരിക്കണം

# പെരുമ്പളം, അരൂക്കുറ്റി ആശുപത്രികളിൽ രാത്രിയിൽ ഡോക്ടർമാർ ഇല്ലാത്ത സാഹചര്യം പരിശോധിക്കണമെന്നും നിയോജകമണ്ഡല തലങ്ങളിൽ 'ഓപ്പറേഷൻ തൂഫാൻ' ശക്തമാക്കണം

# സ്കൂളുകൾ തുറന്ന സാഹചര്യത്തിൽ ദേശീയപാതയിലെ വെള്ളക്കെട്ട് അടിയന്തരമായി പരിഹരിക്കണമെന്ന് പി. പ്രസാദ് എം.എൽ.എ ആവശ്യപ്പെട്ടു.

# ദേശീയപാതയിലെ അടിപ്പാതകളിലെ വെള്ളക്കെട്ട് അടിയന്തരമായി പരിഹരിക്കാൻ എ.ഡി. തോമസ് എം.എൽ.എയും നിർദ്ദേശം നൽകി. മണ്ണഞ്ചേരി, മാരാരിക്കുളം സൗത്ത് ഗ്രാമപഞ്ചായത്തുകളിലെ കുടിവെള്ള പ്രശ്‌നം പരിഹരിക്കണം

# ഹരിപ്പാട് ഫയർ സ്റ്റേഷൻ സ്ഥാപിക്കുന്ന നടപടികൾ വേഗത്തിലാക്കുമെന്ന് ജില്ലാ കളക്ടർ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പ്രതിനിധിയുടെ ചോദ്യത്തിന് മറുപടി നൽകി.

# ഹരിപ്പാട് മാധവ ജംഗ്ഷനിൽ ഫാസ്റ്റ് പാസഞ്ചർ ബസുകൾക്ക് സ്റ്റോപ്പ് അനുവദിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു

# ജില്ലയിലെ എല്ലാ ഹൗസ് ബോട്ട് ടെർമിനലുകളും പ്രവർത്തനക്ഷമമാക്കണമെന്ന് കെ.സി. വേണുഗോപാൽ എം.പി.യുടെ പ്രതിനിധിയായ എ.എ ഷുക്കൂർ ആവശ്യപ്പെട്ടു.

# അമ്പലപ്പുഴയിൽ എക്‌സൈസ് റേഞ്ച് ഓഫീസ് അനുവദിക്കണമെന്ന ജി. സുധാകരൻ എം.എൽ.എയുടെ ആവശ്യവും യോഗത്തിൽ ഉയർന്നു

# രണ്ടാം കൃഷി ഇറക്കാത്ത കുട്ടനാട്ടിലെ പാടശേഖരങ്ങളിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി അടിയന്തര നടപടി സ്വീകരിക്കണമെന്ന് റെജി ചെറിയാൻ എം.എൽ.എ ആവശ്യപ്പെട്ടു

# കുട്ടനാട്ടിലെ കർഷകർക്ക് നെല്ലിന്റെ വില ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും വീയപുരം ലീഡിംഗ് ചാനലിന്റെ ആഴം വർദ്ധിപ്പിക്കണമെന്നും കൊടിക്കുന്നിൽ സുരേഷ് എം.പി.യുടെ പ്രതിനിധി കെ. ഗോപകുമാർ ആവശ്യപ്പെട്ടു

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL