
അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി ഡി.വൈ.എഫ്.ഐ നൽകുന്ന പൊതിച്ചോർ വിതരണം പത്താണ്ടിലേക്ക്. ഇക്കാലയളവിൽ 82 ലക്ഷത്തോളം ഭക്ഷണ പൊതികളാണ് നൽകിയത്. മേഖല കമ്മിറ്റി അംഗങ്ങൾ വീടുകളിലെത്തി സമാഹരിച്ചാണ് പൊതിച്ചോർ ആശുപത്രിയിൽ എത്തിക്കുന്നത്. ഭക്ഷണ വിതരണശേഷമുള്ള വാഴയിലയും പേപ്പറുകളും മറ്റു മാലിന്യവും ശേഖരിച്ച് പ്രവർത്തകർ തന്നെ സംസ്‌കരിക്കും.
പത്താം വർഷത്തിലേക്ക് കടന്ന പൊതിച്ചോർ വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. മഹേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഭക്ഷണ വിതരണത്തിന് നേതൃത്വം നൽകുന്ന വാളന്റിയർമാർക്കുള്ള തിരിച്ചറിയൽ കാർഡുകളുടെ വിതരണം ഡി.വൈ.എഫ്.ഐ മുൻ ജില്ലാ സെക്രട്ടറിയും സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം അഡ്വ. മനു സി. പുളിക്കൽ ഉദ്ഘാടനം ചെയ്തു. മധുരം വിതരണവും നടത്തി. ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് എസ്. സുരേഷ് കുമാർ അധ്യക്ഷനായി. കേന്ദ്രകമിറ്റിയംഗം അഡ്വ. ആർ. രാഹുൽ,സംസ്ഥാന കമ്മിറ്റിയംഗം സി .ശ്യാംകുമാർ, ജില്ലാ വൈസ് പ്രസിഡന്റുമാരായ ദിനൂപ് വേണു, പി.എ.ആൻവർ, വി.കെ.സൂരജ്, ജോയിന്റ് സെക്രട്ടറി അജ്മൽ ഹസൻ, സി.പി.എം ഏരിയ സെക്രട്ടറി സി.ഷാംജി, ജില്ലാ കമ്മിറ്റിയംഗം എ.ഓമനക്കുട്ടൻ, ഡി. വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയംഗങ്ങളായ അനുപ്രിയ ദിനൂപ്, ആർ.അശ്വിൻ, പി.എ അഖിൽ, അമ്പലപ്പുഴ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് അജയ കൃഷ്ണൻ, സെക്രട്ടറി അമൽ വിജയൻ, ട്രഷറർ അജ്വെദ്, കടക്കരപ്പള്ളി മേഖല സെക്രട്ടറി മനു മോഹൻ, പ്രസിഡന്റ് അബി, പഞ്ചായത്തംഗങ്ങളായ ജീതു പ്രവീൺ, ധന്യ ബിബിൻ എന്നിവർ പങ്കെടുത്തു. ജില്ലാ സെക്രട്ടറി ജയിംസ് ശാമുവൽ സ്വാഗതം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |