
ബുധനൂർ : വിശ്വകർമ്മ സർവീസ് സൊസൈറ്റി പെരിങ്ങിലിപ്പുറം 355-ാംനമ്പർ ശാഖയുടെ നേതൃത്വത്തിൽ വാർഷിക പൊതുയോഗവും പഠനോപകരണ വിതരണവും പത്താം ക്ലാസിൽ ഉയർന്ന മാർക്ക് വാങ്ങിയ കുട്ടികൾക്ക് അവാർഡ് വിതരണവും നടന്നു. കൃഷ്ണൻകുട്ടി ആചാരി അദ്ധ്യക്ഷത വഹിച്ചു. ബുധനൂർ ഗ്രാമപഞ്ചായത്തംഗങ്ങളായ രാജി ഗണേഷ്, ശാന്ത വിജയൻ, വിശ്വകർമ്മ സർവ്വീസ് സൊസൈറ്റി താലൂക്ക് യൂണിയൻ പ്രസിഡന്റ് ഉണ്ണികൃഷ്ണൻ, സെക്രട്ടറി അജയ് കൃഷ്ണൻ, സംസ്‌ഥാന രാഷ്ട്രീയ കാര്യസമിതി ചെയർമാൻ മനു കൃഷ്ണൻ, ബോർഡ് മെമ്പർ കൃഷ്ണൻ കുട്ടി എന്നിവരെ ചടങ്ങിൽ ആദരിച്ചു. മഹിളാ സംഘം സംസ്ഥാന സെക്രട്ടറി ദീപ ഉണ്ണികൃഷ്ണൻ വിശ്വകർമ്മ സന്ദേശം നൽകി. സെക്രട്ടറി ഉണ്ണികൃഷ്ണൻ സ്വാഗതവും അംബിക അമ്മാൾ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |