
ആലപ്പുഴ: ഹോട്ടൽ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ ചേർത്തല ഗവ. ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ 2026 - 27 അദ്ധ്യയന വർഷത്തെ കോഴ്‌സുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഈ മാസം 15-ാം തീയതി വരെ വെബ്‌സൈറ്റ് വഴിയും നേരിട്ടും അപേക്ഷിക്കാം. എസ്.സി., എസ്.ടി., ഒ.ഇ.സി. വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് സ്റ്റൈപ്പൻഡോടുകൂടിയും, ഒ.ബി.സി. - ജനറൽ വിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് നിബന്ധനകൾക്ക് വിധേയമായും സൗജന്യ പഠനം ലഭ്യമാകും. അപേക്ഷിക്കേണ്ട വെബ്‌സൈറ്റ്: www.fcikerala.org. ഫോൺ: 0478 -2817234, 8075466136, 9847677549.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |