കുട്ടനാട്: വർഷകാലത്ത് കുട്ടനാട്ടിൽ അനുഭവിച്ചു വരുന്ന മടവീഴ്ച , കൃഷി നാശം, പാടശേഖരങ്ങളുടെ പുറംബണ്ടുകളിൽ താമസിക്കുന്നവർ നേരിടുന്ന കടുത്ത ദുരിതം തുടങ്ങിയ പ്രശ്നങ്ങൾക്ക് പരിഹാരം ആവശ്യപ്പെട്ട് അതിജീവനം വിശാല കുട്ടനാട് ഏകോപന സമിതി ഭാരവാഹികൾ റെജി ചെറിയാൻ എം.എൽ.എയ്ക്ക് നിവേദനം നല്കി.
അതിവർഷം കാരണം കുട്ടനാട്ടിലേക്ക് ഒഴുകിയെത്തുന്ന വെള്ളം ആധുനിക ഹൈപർ പമ്പ് ഉപയോഗിച്ച് തോട്ടപ്പള്ളി, തൃക്കുന്നപ്പുഴ, തണ്ണീർമുക്കം ബണ്ട് എന്നിവിടങ്ങളിൽ നിന്ന് കടലിലേക്ക് പമ്പുചെയ്തു മാറ്റുക, തോടുകളുടെ നീരൊഴുക്ക് സുഗമമാക്കുക, തോടുകൾ വൃത്തിയായി സൂക്ഷിക്കാൻ തൊഴിലുറപ്പ് ജീവനക്കാരെ നിയമിക്കുക, എ.സി കനാൽ നെടുമുടി വരെയെങ്കിലും തുറക്കുക തുടങ്ങിയ പരിഹാരമാർഗ്ഗങ്ങളും നിവേദനത്തിൽ ഉൾപ്പെടുത്തിയിരുന്നു. വിശാല കുട്ടനാട് ഏകോപന സമിതി ചെയർമാൻ ബി.കെ വിനോദ്, പ്രസിഡന്റ് മോൻസി, ജനറൽ സെക്രട്ടറി പി.ആർ സതീശൻ എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |