SignIn
Kerala Kaumudi Online
Sunday, 26 July 2026 10.38 PM IST

ഗന്ധർവ ആലയ ശിലാസ്ഥാപനം 10ന്

ചേർത്തല:ചെറുകാത്തറ ഗന്ധർവ്വ സർപ്പദൈവ ക്ഷേത്ര സങ്കേതത്തിലെ ഗന്ധർവ്വ ആലയത്തിന്റെ ശിലസ്ഥാപനം 10ന് നടക്കും.റെയിൽവെ സ്‌റ്റേഷൻ സമീപമുള്ള സർപ്പദൈവ സങ്കേതത്തിൽ രാവിലെ 6ന് ഇരിങ്ങാലക്കുട കാരുമാത്ര ശിവൻ ശാന്തികളുടെ മുഖ്യ കാർമ്മികത്വത്തിൽ അഷ്ടദ്രവ്യ ഗണപതി ഹോമം നടക്കും.രാവിലെ 8നും 8.30 നും മദ്ധ്യേ ചെറുകാത്തറ കുടുംബത്തിലെ കാരണവർ സി.പി.രവീന്ദ്രൻ ശിലാസ്ഥാപനം നിർവഹിക്കും. ഇതിനോടനുബന്ധിച്ച് ഇന്ന് വൈകിട്ട് 6ന് ദീപാരാധാന സ്ഥലശുദ്ധി,വാസ്തുബലി തുടങ്ങിയവ നടക്കും.ഇടവമാസത്തിലെ പൂജയുടെ ഭാഗമായി നാളെ നാഗരാജാവിന് നൂറും പാലും,അറുകുല കണ്ഠാകർണ ദാഹങ്ങളും മറ്റു പുജകളും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികളായ
സി.ഡി.കമലാസന ഗിരി,കെ.പ്രസന്നൻ എന്നിവർ അറിയിച്ചു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL