SignIn
Kerala Kaumudi Online
Saturday, 27 June 2026 11.37 PM IST

ആറാം നിലയിൽ നിന്ന് ചാടാൻ ശ്രമിച്ച സ്ത്രീയെ രക്ഷിച്ചു

ആലപ്പുഴ: മിനിസിവിൽ സ്റ്റേഷനിലെ ആറാം നിലയിൽ നിന്ന് ചാടി ആത്മഹത്യചെയ്യാൻ ശ്രമിച്ച സ്ത്രീയെ രക്ഷിച്ചു. ആലപ്പുഴ കാളാത്ത് സ്വദേശിനിയായ 68കാരിയാണ് ആത്മഹത്യാഭീഷണി മുഴക്കിയത്. ഇന്നലെ ഉച്ചയ്ക്ക് 12.45 ഓടെയാണ് സംഭവം. മിനി സിവിൽ സ്റ്റേഷനിലെ ഓഫീസ് ജീവനക്കാർ അനനുയിപ്പിച്ച് പിന്മാറ്റാൻ ശ്രമിച്ചിട്ടും ഫലിച്ചില്ല. തുടർന്ന് അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചു. സേനയെത്തിയാണ് സ്ത്രീയെ താഴെ എത്തിച്ചത്. പൊലീസും സ്ഥലത്തെത്തിയിരുന്നു. കുടുംബത്തിലെ സാമ്പത്തികതർക്കമാണ് ആത്മഹത്യാശ്രമത്തിന് കാരണമെന്നാണ് അറിയുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL