
ചേർത്തല:അഖില കേരള വിശ്വകർമ്മ മഹാസഭ പെരുന്തുരുത്ത് ശാഖയുടെ വാർഷിക പൊതുയോഗം കെ.വി.എം.എസ് താലൂക്ക് പ്രസിഡന്റ് നവപുരം ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.ശാഖാ പ്രസിഡന്റ് ബൈജു അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി പി.ഫൽഗുണൻ ആചാരി,സുമൻ,പ്രവീൺ,അഖിൽ,രാജു എന്നിവർ സംസാരിച്ചു. എസ്.എസ്.എൽ.സി,പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിയ്ക്കുകയും ശാഖാംഗങ്ങളുടെ മക്കൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |