SignIn
Kerala Kaumudi Online
Tuesday, 09 June 2026 3.42 PM IST

കുടുംബ യൂണിറ്റ് വാർഷികവും പഠനോപകരണ വിതരണവും

ചേർത്തല: എസ്.എൻ.ഡി.പി യോഗം 551ാം നമ്പർ നെടുമ്പ്രം ശാഖയിലെ ഡോ.പൽപ്പു സ്മാരക കുടുംബ യൂണിറ്റിന്റെ വാർഷികവും പഠനോപകരണ വിതരണവും ശാഖ ചെയർമാൻ ടി.കെ.ഷാജി ഉദ്ഘാടനം ചെയ്തു.കുടുംബ യൂണിറ്റ് രക്ഷാധികാരി എസ്.ദീപാങ്കുരൻ അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് മുൻ അംഗം മാലൂർ ശ്രീധരൻ പഠനോപകരണങ്ങൾ വിതരണം ചെയ്തു.എസ്.എസ്.എൽ.സി,പ്ലസ്ടു വിജയികൾക്കുള്ള അവാർഡ് ശാഖ കൺവീനർ പി.രാജേഷ് നിർവഹിച്ചു.അബാക്കസ് വിജയികൾക്കുള്ള അനുമോദനം ശാഖ കമ്മിറ്റി അംഗം പ്രസന്നൻ വടിക്കാട്ടും,കുടുംബ യൂണിറ്റുകൾക്കുള്ള സ്നേഹ സമ്മാനം വിജയൻ ആയില്യവും നിർവഹിച്ചു.കൺവീനർ അനിൽ വെള്ളശേരി സ്വാഗതവും ജോയിന്റ് കൺവീനർ രാജി രാജ്മോഹൻ നന്ദിയും പറഞ്ഞു.തുടർന്ന് കെ.പി.കലേ
ഷ് മാരാരിക്കുളം ഗുരുദേവ പ്രഭാഷണം നടത്തി.തുടർന്ന് പ്രസാദ വിതരണവും നടന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL