
ചേർത്തല:വയലാറിലെ ജീവകാരുണ്യ സന്നദ്ധ സംഘടനയായ കനിവിന്റെ ആഭിമുഖ്യത്തിൽ നടത്തിയ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം വയലാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു മുരളി ഉദ്ഘാടനം ചെയ്തു. കനിവ് പ്രസിഡന്റ് അഡ്വ.സി.കെ.രാജേന്ദ്രൻ അദ്ധ്യക്ഷനായി.വി.ആർ.വി.എം.എച്ച്.എസ്.എസ് പ്രധാന അദ്ധ്യാപിക ബിന്ദു ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ജി.നായർ മുഖ്യപ്രഭാഷണവും,പഞ്ചായത്ത് അംഗം അഖിൽ കൃഷ്ണ ആശംസയും നടത്തി. ചേർത്തല എക്‌സൈസ് അസിസ്റ്റന്റ് ഇൻസ്‌പെക്ടർ കെ.എസ്. ലാൽജി ക്ലാസ് നയിച്ചു.സെക്രട്ടറി എസ്. അനിത സ്വാഗതവും ഖജാൻജി ടി.ജി.വേണുഗോപൻ പിള്ള നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |