SignIn
Kerala Kaumudi Online
Friday, 26 June 2026 4.19 AM IST

മൂലം വള്ളംകളിക്ക് അവധി വേണം

ആലപ്പുഴ: വള്ളംകളി സീസണുകൾക്ക് തുടക്കം കുറിച്ചു നടത്തുന്ന ചരിത്ര പ്രാധാന്യള്ള ചമ്പക്കുളം മൂലം വള്ളംകളിക്ക് കുട്ടനാട് താലൂക്കിൽ പ്രാദേശിക അവധി അനുവദിക്കണമെന്ന് കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബേബി പാറക്കാടൻ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് ബന്ധപ്പെട്ട മേലധികാരികൾക്ക് ഇ മെയിൽ സന്ദേശം അയച്ചു. മുൻകാലങ്ങളിൽ ചമ്പക്കുളം ക്ക് പ്രാദേശിക അവധി അനുവദിച്ചിരുന്നു. പമ്പാ നദിയിലെ ഇരുകരകളിലുമായി സ്ഥിതി ചെയ്യുന്ന നിരവധി സ്കൂളുകളിൽ പഠിക്കുന്ന കുട്ടികൾക്ക് വള്ളംകളി ആസ്വദിക്കുന്നതിനും പങ്കെടുക്കുന്നതിനും അവധി അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL