
അമ്പലപ്പുഴ: സി.പി.ഐ നേതാവും എ.ഐ.വൈ.എഫ് അമ്പലപ്പുഴ മണ്ഡലം സെക്രട്ടറിയുമായിരുന്ന എ.പി മോഹനന്റെ 40 മത് രക്തസാക്ഷിത്വ വാർഷികദിനചരണം പി.പ്രസാദ് എം.എൽ.എ ഉദ്ഘടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ കെ. എഫ് .ലാൽജി അദ്ധ്യക്ഷത വഹിച്ചു.കൺവീനർ കെ.എം.ജുനൈദ സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി എസ്. സോളമൻ അനുസ്മരണ പ്രഭാഷണം നടത്തി. വി.സി.മധു, ഇ.കെ .ജയൻ, പി.കെ.സദാശിവൻപിള്ള, സി വാമദേവ്, പി.എച്ച് .ബാബു, എം. ഷീജ, വി.മോഹനൻ,ജെ. സുരേഷ്, ജെ .ശ്യാംകുമാർ ,എസ്. ശ്യാംകുമാർ, ഡി .പ്രേംചന്ദ് ,വി.ഡി.സന്തോഷ്കുമാർ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |