
മുഹമ്മ: കരപ്പുറം കക്കാ വ്യവസായ സഹകരണ സംഘം നേതൃത്വത്തിൽ സംഘാംഗങ്ങൾക്ക് വർഷക്കാല ദുരിതാശ്വാസ അരി വിതരണം ചെയ്തു. മുഹമ്മ പഞ്ചായത്ത് പ്രസിഡന്റ് അരുൺ മോഹൻ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് പി.കെ. സുരേന്ദ്രൻ അദ്ധ്യക്ഷനായി.ആലപ്പുഴ ജില്ലാ കക്കാത്തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു)ജനറൽ സെക്രട്ടറി സി.കെ. സുരേന്ദ്രൻ, കക്കാ തൊഴിലാളി യൂണിയൻ (എ.ഐ.ടി.യു.സി) ആലപ്പുഴ ജില്ലാ സെക്രട്ടറി കെ.ഡി.വേണു, ബോർഡ് മെമ്പർമാരായ കെ.കെ.മോഹനൻ, കെ.സി. ബാജി, സി.കെ.ചിദംബരൻ, ജോമോൻ,സാബു, സെക്രട്ടറി ഇൻ ചാർജ് പി.ബി. ശശിധരൻ, ബി. എസ്.അജയൻ, ബി.അശ്വിൻ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |