
കുട്ടനാട്: വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ അഭ്യന്തരവകുപ്പ് നേതൃത്വത്തിൽ ആവിഷ്ക്കരിച്ചു നടപ്പാക്കിവരുന്ന തൂഫാൻ പദ്ധതിയുടെ ഭാഗമായി രാമങ്കരി പൊലീസും വെളിയനാട് പഞ്ചായത്തും ചേർന്ന് വെളിയനാട് സ്വതന്ത്ര മുക്ക് ജംഗ്ക്ഷനിൽ സംഘടിപ്പിച്ച ലഹരിക്കെതിരെ നമുക്ക് ഒന്നിച്ച് തുഴയാം ബോധവത്ക്കരണ പരിപാടി ശ്രദ്ധേയമായി. രാമങ്കരി എസ്. എച്ച് ഒ.ഇ. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഷൈൻ അധ്യക്ഷനായി.പഞ്ചായത്ത് മെമ്പർമാരായ മനോജ്, ദിവ്യ ദാസ്, നിതീഷ് ബാലൻ, സന്തോഷ് തോമസ് എന്നിവർ പങ്കെടുത്തു.വൈസ് പ്രസിഡന്റ് സുലജ സ്വാഗതവും മെമ്പർ വിനോദ് നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |