ചേർത്തല: കോൺഗ്രസ് കഞ്ഞിക്കുഴി നോർത്ത് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഡെപ്യൂട്ടി സ്പീക്കർ അഡ്വ.ഷാനിമോൾ ഉസ്മാനും ആലപ്പുഴ എം.എൽ.എ എ.ഡി തോമസിനും സ്വീകരണവും എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളേയും കലാകായിക രംഗത്ത് മികവ് തെളിയിച്ചവരേയും ആദരിക്കലും നടത്തി.അഡ്വ.ഷാനിമോൾ ഉസ്മാൻ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് കെ.ജി.രാജേന്ദ്രമേനോൻ അദ്ധ്യക്ഷത വഹിച്ചു.അനുമോദനം എ.ഡി.തോമസ് എം.എൽ.എ നിർവഹിച്ചു. അഡ്വ.എസ്.ശരത്,സജികുര്യാക്കോസ്,കെ.സി.ആന്റണി,എം.ജി.സാബു,കെ.എം ശശിധരൻ,കെ.സി.വേണുഗോപാൽ,പി.പി.രാജഗോപാൽ,കെ.എസ്.സുരേഷ്, ജോളി അജിതൻ,പി.സതീശൻ,കെ.സുഖലാൽ,ജി.ബാലചന്ദ്രൻ,വി.ഡി.അജിത്ത്, എസ്.കൃഷ്ണ പ്രസാദ്,പി.ലാലു,സുഭദ്ര ജോയി,ബി മോഹൻകുമാർ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |