അമ്പലപ്പുഴ: ഓപ്പറേഷൻ തൂഫാന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നിർമ്മിച്ച ഷോർട്ട് വീഡിയോ വൈറലാകുന്നു. ചലച്ചിത്ര- ടി.വി താരം മധു പുന്നപ്ര ആശയവും സംവിധാനവും നിർവഹിച്ച 'ഓപ്പറേഷൻ ത്രൂ ഫൺ' എന്ന ആറ് മിനിറ്റ് ദൈർഘ്യമുള്ള ഷോർട്ട് വീഡിയോയാണ് വൈറലായത്. നർമ്മത്തിലൂടെ പറഞ്ഞു പോകുന്ന പശ്ചാത്തലം ഏറെ ശ്രദ്ധേയമാണ്. ചിത്രത്തിന്റെ ക്ലൈമാക്സിൽ മധു അവതരിപ്പിക്കുന്ന മദ്യവിരുദ്ധ ഉപദേശകൻ എന്ന കഥാപാത്രം പ്രേക്ഷകരിൽ ചിരി ഉണർത്തും. മധുവും സുഹൃത്തുക്കളായ മുരുകേഷ് ജി. രാഗമാലിക, ജോബ് ജോസഫ്, ഷൈന മോൾ, സുരേഷ് കുമാർ, രഞ്ജിത്ത്, അപ്പു തുടങ്ങിയവരുമാണ് അഭിനേതാക്കൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |