
ആലപ്പുഴ: ആലപ്പുഴ കിഴക്കേ മുസ്ലിം ജമാ അത്തിന്റെ നേതൃത്വത്തിൽ പതിനഞ്ച് ദിവസങ്ങളായി നടന്നു വന്ന അശൈഖ് അബ്ദുല്ലാഹ് മസ്താൻ വലിയുല്ലാഹിയുടെ ഉറുസ് മുബാറക്ക് ആണ്ട് നേർച്ചയുടെ സമാപനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സ്വലാത്ത് വാർഷികവും ദുആ സമ്മേളനവും ആലപ്പുഴ മസ്താൻ പള്ളി ചീഫ് ഇമാം അസ്സയ്യിദ് അഹ്മദുൽ അമീൻ ബാഫഖി അൽ അസ്ഹരി തങ്ങൾ ഉദ്ഘാടനം ചെയ്തു. കിഴക്കേ മുസ്ലിം ജമാ അത്ത് പ്രസിഡന്റ് ഷാജി കോയ അദ്ധ്യക്ഷത വഹിച്ചു. അബു റാഷിദ് പി.എം. സൈദ് മുഹമ്മദ് മൗലവി മുഖ്യപ്രഭാഷണം നടത്തി. എ .എം അനസ്, റ്റി. ഐ കലാം, പി .എ . അഷ്റഫ്, ഇ. എ. ബഷീർ, ഇ അൻസിൽ, എം.ഹാരിസ്, വി.എ.ഇക്ബാൽ സാഗർ, സുനീർ ഇസ്മായിൽ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |