
ആലപ്പുഴ: കല്യാണത്തിൽ പങ്കെടുക്കാനായെത്തി മുറിയെടുത്ത് താമസിച്ചിരുന്ന യുവാക്കളെ ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതികൾ പിടിയിലായി. . കൊലപാതകം ഉൾപ്പടെ നിരവധി കേസിലെ പ്രതിയായ തുലാം പറമ്പ് മഹേഷ് ഭവനത്തിൽ മഹേഷ് (മണ്ണാറശാല മഹേഷ്), പുളിമൂട്ടിൽ തെക്കതിൽ സുമേഷ്, രാഗം വീട്ടിൽ വിനായക് എന്നിവരാണ് പിടിയിലായത്. അനന്തപുരത്തുള്ള സുഹൃത്തിന്റെ കല്യാണത്തിൽ പങ്കെടുക്കാനെത്തിയ കാർത്തികപ്പള്ളി സ്വദേശി മനോജിനെയും കൂട്ടുകാരെയുമാണ് പ്രതികൾ ആക്രമിച്ചത്. ഞായറാഴ്ച്ച രാത്രിയായിരുന്നു സംഭവം.
മഹേഷിന്റെ കാർ പുറകോട്ട് എടുത്തപ്പോൾ മറ്റൊരു വണ്ടിയിൽ തട്ടിയതിലുണ്ടായ വാക്ക് തർക്കമാണ് അടിപിടിയിൽ കലാശിച്ചത്. മഹേഷ് അവിടെയുണ്ടായിരുന്ന ഒരു ഹെൽമെറ്റ് ഉപയോഗിച്ച് മനോജിന്റെ തലയ്ക്കും മൂക്കിന്റെ അസ്ഥിക്കും പരിക്കേൽപ്പിച്ചു. മനോജിനൊപ്പം ഉണ്ടായിരുന്നവരെ മഹേഷിനൊപ്പമെത്തിയവർ മാരകമായി ഉപദ്രവിച്ചു. പരിക്കുപറ്റിയവർ വിദഗ്ദ്ധചികിത്സ തേടി. പ്രതികൾക്കെതിരെ വധശ്രമത്തിന് ഹരിപ്പാട് പൊലീസ് കേസെടുത്തു. സി.ഐ ബി.വിനോദ് കുമാർ, എസ്.ഐ ഉദയകുമാർ, രാകേഷ്, എ.എസ്.ഐമാരായ ശിഹാബ്, പ്രമോദ്, സി.പി.ഒമാരായ നിഷാദ്, വൈശാഖ് ,മിഥുൻ എന്നിവരടങ്ങുന്ന സംഘമാണ് ഇവരെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |