ആലപ്പുഴ : ബഡ്ജറ്റിൽ മത്സ്യ തൊഴിലാളി മേഖലക്കുള്ള വിഹിതം വെട്ടിക്കുറച്ചതിൽ മത്സ്യത്തൊഴിലാളി ഫെഡറേഷൻ ( എ.ഐ.ടി.യു.സി ) ജില്ലാ കമ്മറ്റി യോഗം പ്രതിഷേധിച്ചു. എൽ ഡി എഫ് സർക്കാരിന്റെ ബഡ്ജറ്റിൽ 699.52 കോടി രൂപ നീക്കിവെപ്പോൾ യു.ഡി.എഫ് സർക്കാർ നീക്കിവെച്ചത് 225.93 കോടി രൂപ മാത്രമാണെന്ന് യോഗം ചുണ്ടിക്കാട്ടി. ജില്ലാ പ്രസിഡന്റ് എ.പി.റോയി അദ്ധ്യക്ഷനായി. സെക്രട്ടറി ഒ.കെ.മോഹനൻ റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് ടി.ജെ.ആഞ്ചലോസ്, സംസ്ഥാന സെക്രട്ടറിമാരായ എം.കെ.ഉത്തമൻ , വി.സി.മധു എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |