
ആലപ്പുഴ : ചെട്ടികാട് വിശുദ്ധ മരിയ ഗോരെത്തി ദേവാലയത്തിലെ തിരുന്നാളിന് തുടക്കംകുറിച്ച് നടന്ന തിരുനാൾ സന്ദേശ വിളംബരറാലി തുമ്പോളി പള്ളി അങ്കണത്തിൽ നിന്ന് വികാരി ഫാദർ പോൾ ജെ.അറക്കൽ ഉദ്ഘാടനം ചെയ്തു. പൂങ്കാവ് പള്ളി വികാരി സെബാസ്റ്റ്യൻ പുത്തൻപുരക്കൽ വചന സന്ദേശം നൽകി. ഫാദർ സെബാസ്റ്റ്യൻ കുറ്റി വീട്ടിൽ, ഫാദർ ജോഷി മാക്കീൽ, ഫാദർ ഫ്രാൻസിസ് ഡിറ്റോ ആട്ടപ്പറമ്പിൽ, ഫാദർ ആൽബിൻ അറക്കൽ തുടങ്ങിയവർ പങ്കെടുത്തു.
ഇടവകയിലെ 23 കുടുംബ യൂണിറ്റുകളുടെ നേതൃത്വത്തിലുള്ള മാർഗംകളി, ബൈബിളിനെ ആസ്പദമാക്കിയുള്ള ടാബ്ലോകൾ എന്നിവയും ആഘോഷങ്ങൾക്ക് പകിട്ടേകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |