ചേർത്തല:എസ്.എൽ.പുരം നവരശ്മി വായനശാലയുടേയും ചൈതന്യ ഐ ഹോസ്പിറ്റലിന്റേയും സംയുക്താഭിമുഖ്യത്തിൽ നാളെ രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ വയനശാല ഹാളിൽ സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയാ ക്യാമ്പും സംഘടിപ്പിക്കും .ചൈതന്യ കണ്ണാശുപത്രിയിലെ വിദഗ്ദ്ധരായ ഡോക്ടർമാർ ക്യാമ്പിൽ പങ്കെടുക്കും. 10 വയസിന് മുകളിലുള്ള എല്ലാവർക്കും നേത്ര പരിശോധന ഉണ്ടാകുമെന്ന് സംഘാടകൾ അറിയിച്ചു. ക്യാമ്പിൽ പങ്കെടുക്കുന്നതിന് മുൻ കൂട്ടി ബുക്ക് ചെയ്യുന്നതിന് ബന്ധപ്പെടേണ്ട ഫോൺ:9562000847,9446494092.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |