SignIn
Kerala Kaumudi Online
Saturday, 11 July 2026 2.02 AM IST

നെൽകർഷക യോഗം വിളിക്കണം

കുട്ടനാട്: പുഞ്ചകൃഷിയുടെ വിത ആരംഭിക്കുന്നതിന് മുമ്പായി മന്ത്രിമാരുടെ നേതൃത്വത്തിൽ കൃഷി, സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരുടെയും കർഷകസംഘടനാ പ്രതിനിധികളുടെയും പാടശേഖര ഭാരവാഹികളുടെയും യോഗം കളക്ട്രേറ്റിൽ വിളിച്ചു ചേർക്കണമെന്ന് കോഡിനേഷൻ കമ്മറ്റി ആവശ്യപ്പെട്ടു. പാടത്തുവെച്ചുതന്നെ പി.ആർ. എസ് നല്കുവാനുള്ള സർക്കാർ തീരുമാനത്തെ യോഗം സ്വാഗതം ചെയ്തു. കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അലക്സ് മാത്യു, അദ്ധ്യക്ഷനായി. കർഷക യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് സി. റ്റി തോമസ് കാച്ചാംകോടം, സംസ്ഥാന വർക്കിംഗ് ചെയർമാൻ നൈനാൻ തോമസ്, കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സിബിജോസഫ് മൂലംകുന്നം, ശശി തലവടി, പ്രദീപ് കുമാർ എന്നിവർ പ്രസംഗിച്ചു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL