SignIn
Kerala Kaumudi Online
Sunday, 12 July 2026 10.49 AM IST

സവാരിക്കിടെ ഹൗസ്ബോട്ടിൽ വെള്ളം കയറി

boat

ആലപ്പുഴ: സഞ്ചാരികളുമായി യാത്ര നടത്തുന്നതിനിടെ ഹൗസ്ബോട്ടിനുള്ളിലേക്ക് വെള്ളം ഇരച്ചുകയറി, ഉടൻ ജെട്ടിയിലേക്ക് അടുപ്പിച്ചതിനാൽ വൻ അപകടം ഒഴിവായി. ഇന്നലെ വേമ്പനാട്ട് കായലിലാണ് സംഭവം. ആലപ്പുഴ സ്വദേശി സോണിയുടെ ഉടമസ്ഥതയിലുള്ളതാണ് ബോട്ട്. അടിഭാഗത്ത് സൈലൻസർ ഘടിപ്പിച്ചിടത്ത് ദ്വാരമുണ്ടായതാണ് വെള്ളം കയറാൻ കാരണം. ഉടൻ ജീവനക്കാർ ബോട്ട് പുഞ്ചിരി ജെട്ടിയിലേക്ക് അടുപ്പിക്കുകയായിരുന്നു. ബോട്ടിൽ ഈ സമയം നാല് സഞ്ചാരികളുണ്ടായിരുന്നു. ഇവരെ സുരക്ഷിതമായി മാറ്റി. തുടർന്ന് ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ പമ്പ് ഉപയോഗിച്ച് വെള്ളം വറ്റിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL